തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. വിവിധ എമര്‍ജന്‍സി വിഭാഗങ്ങളെല്ലാം സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തുകയും ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
വാര്‍ഡ് സന്ദര്‍ശനത്തിനിടെ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്നുകള്‍ കിട്ടുന്നില്ലെന്ന് രോഗി പരാതിപ്പെട്ടു. തുടര്‍ന്ന് ഫാര്‍മസിയില്‍ എത്തിയ മന്ത്രി മരുന്നുകളുടെ ലിസ്റ്റ് പരിശോധിക്കുകയും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റ് എടുത്ത് ആവശ്യമനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യാനും നിര്‍ദ്ദേശം നല്‍കി. അത്യാവശ്യം മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി എല്ലിനോട് മന്ത്രി നിര്‍ദ്ദേശം നല്‍കി.
