തിരുവനന്തപുരം: വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം തലയിലേക്കുള്ള രക്തയോട്ടം നിലച്ച് യുവതി. പരാതിയുമായി കുടുംബം. നാരങ്ങാനം സ്വദേശിയായ ദിവ്യ രണ്ടാഴ്ച മുന്‍പാണ് വാക്‌സീന്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ തലവേദന വന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ വച്ച് മസ്തിഷ്‌കാഘാതമുണ്ടായി. തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കു മാറ്റി.
ഇവിടെ ദിവ്യയുടെ തലച്ചോറില്‍ 2 തവണ സര്‍ജറി ചെയ്തു രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും പിന്നാലെ രക്തസ്രാവം ഉണ്ടായി.
ദിവ്യയെ ഇപ്പോള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരിക്കുകയാണ്. ആരോഗ്യമന്ത്രി ദിവ്യയുടെ വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. വാക്‌സീനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ദിവ്യയുടെ കുടുംബം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
