ജയ്പൂരില്‍ പോലീസ് വാഹനം അപകടത്തില്‍പെട്ട് നാല് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എന്‍ എച്ച് -48 ലെ നിജാര്‍ വളവിന് സമീപമാണ് അപകടം നടന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ കാറിലുണ്ടായിരുന്ന തടവുകാരനും മരിച്ചു. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായതെന്നാണ് സൂചന. ഡല്‍ഹിയില്‍നിന്ന് ഗുജറാത്തിലേക്ക് പ്രതിയുമായി പോവുകയായിരുന്ന പോലീസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടയുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം അറിയിച്ചു.
