ഗുജറാത്ത് തീരത്ത് പാക്ക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 6 പാക്കിസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ബി എസ് എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ട് ഘട്ടങ്ങളിലായി ആറുപേരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ 11 ബോട്ടുകള്‍ ബുജ് തീരത്തെ കടലിടുക്കിലാണ് കണ്ടെത്തിയത്. 11 ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍പേര്‍ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുണ്ടാകുമോ എന്നതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ ഉള്ളവര്‍ കരയിലേക്ക് കടന്നോ അതോ തീരമേഖലയില്‍ ഒളിച്ചിരിക്കുകയാണോ എന്നതാണ് സംശയം. അതിനാല്‍ വ്യോമസേനയുടെ തിരച്ചിലിന് ആയി മൂന്നു സംഘങ്ങളെ ഹെലികോപ്റ്ററില്‍ എത്തിച്ചു ഇന്നലെ തന്നെ മൂന്നിടങ്ങളിലായ് എയര്‍ ഡ്രോപ് ചെയ്തിരുന്നു.

 
                                            