ശിവരാത്രി ദിനത്തില്‍ 11,71,078 ദീപങ്ങള്‍ തെളിയിച്ച് മഹാകല്‍ സിറ്റി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലേക്ക്.
മഹാശിവരാത്രിയില്‍ മഹാകല്‍ സിറ്റി ദീപങ്ങളാല്‍ പ്രകാശിച്ചു കൊണ്ടിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ വന്‍ ജനത അത്ഭുത നിമിഷത്തില്‍ പങ്കാളികളായി. കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ക്ഷിപ്രയിലെ രാംഘട്ടിലും ദത് അഖാര ഘട്ടിലും 11,71,078 മണ്‍ വിളക്കുകള്‍ തിളങ്ങിയ തോടെ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് തകര്‍ന്നത്. ശിവരാത്രിയില്‍ ചൊവ്വാഴ്ച ഉജ്ജയിനില്‍ നടന്ന ‘ശിവജ്യോതി അര്‍പ്പണം ഇന്ത്യയിലെ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ചടങ്ങായിരുന്നു.
