കോട്ടയം: കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഉരുള്‍പൊട്ടലില്‍ കാണാതായ അഫ്‌ന ഫൈസല്‍ (8) അഫിയാന്‍ ഫൈസല്‍ (4) അംന (7) എന്നീ കുട്ടികളുടെ മൃതദേഹവും ഇന്ന് കണ്ടെത്തിയിരുന്നു. ഇതോടെ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ അടക്കം നാലുപേരുടെ മൃതദേഹങ്ങളാണ് കൊക്കയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത്.
സിയാദിന്റെ ഭാര്യ ഫൌസിയ, മകന്‍ അമീന്‍ സിയാദ്, സച്ചു ഷാഹുല്‍, ഒഴുക്കില്‍പ്പെട്ട് കാണാതായ നാന്‍സി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
