ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭ വികസനത്തിന്‍രെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരും മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് സൂചന. ഈ ശ്രീധനെ നിര്‍ണായക പദവികള്‍ നല്‍കണമെന്ന് ചര്‍ച്ചകള്‍ ഉണ്ട്. നേരത്തേ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരേയും കൂടാതെ സിവി ആനന്ദ ബോസ്, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട
