ഫാഷന്‍ ഗോള്‍ഡ് കേസിന്റെ ഭാഗമായി മുന്‍ എം എല്‍ എ ആയ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. വീടുകള്‍ക്ക് പുറമേ ഇവരുടെ സ്ഥാപനങ്ങളിലും റെയിഡ് നടത്തുന്നുണ്ട്. കമറുദ്ദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന നടത്തുന്നത്. മൊത്തത്തില്‍ ഒന്‍പത് ഇടങ്ങളിലാണ് പരിശോധന.
800 പേരില്‍ നിന്ന് 150 കോടിയോളം രൂപയാണ് ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ ഇവര്‍ സമാഹരിച്ചത്. നിക്ഷേപകര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനുപുറമേ അവരെ കബളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം കമറുദ്ദീനും പൂക്കോയ തങ്ങളും രജിസ്റ്റര്‍ ചെയ്തത്. ആദ്യ കമ്പനി രജിസ്റ്റര്‍ ചെയ്തത് 2006 ല്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സില്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരിലാണ്.
ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല . ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണം ആദ്യഘട്ടത്തില്‍ ആരും തന്നെ പരാതി നല്‍കിയിരുന്നില്ല. നേതാക്കള്‍ ഉറപ്പ് പാലിക്കാത്ത പക്ഷമാണ് നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി തുടങ്ങിയത്.
