ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാമി പ്രസാദ് മൗര്യ അജയകുമാര്‍ ലാലു എന്നിവര്‍ ആയിരിക്കും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ത്രികോണ മത്സരത്തിന് വഴിയൊരുക്കാന്‍ ബിഎസ് പി ക്ക് കഴിഞ്ഞാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇവിടെ ചിതറുമെന്നും മത്സരം എളുപ്പമാക്കുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, എസ് പി സ്ഥാനാര്‍ത്ഥിയായി സഭാ വതി ശുക്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചേതനാ പാണ്ഡെ എന്നിവരാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നെതിരെ മത്സരിക്കുന്നത്.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം റാലിയില്‍ പങ്കെടുക്കുന്നതാണ്.
