ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവം ; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക മുന്നോട്ടുവന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മാർച്ച് 9ന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് അഭിപ്രായമൊന്നുമില്ലെന്നും പ്രൈസ് കൂട്ടിച്ചേർത്തു.ഇന്ത്യയിലെ ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് തങ്ങളുടെ അതിർത്തി ഭേദിച്ച് മിസൈൽ എത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടതിന് പിന്നാലെ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചതാണെന്ന് ഇന്ത്യ ഔദ്യോഗികമായി സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *