കാബൂള്‍: അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ട്. അസദാബാദിലും ജലാലാബാദിലും നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെയാണ് താലിബാന്റെ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ചവരില്‍ ഒരാള്‍ പതാകയേന്തിയ സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

 
                                            