സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ സമ്മേളനം മറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ എറണാകുളത്ത് വെച്ചാണ് സമ്മേളനം നടക്കുക.
