റബ്ബറിന്റെ തറവില 250 രൂപ ആക്കണമെന്ന് മാണി സി കാപ്പന്‍

റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് എംഎല്‍എ മാണി സി കാപ്പന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. റബ്ബറിന് മാര്‍ക്കറ്റ് വില 172 ഉള്ളതിനാല്‍ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ലെന്നും ഈ സാഹചര്യത്തില്‍ ബജറ്റില്‍ റബ്ബര്‍ സബ്‌സിഡി 500 കോടി രൂപ മാറ്റിവെച്ചത് കൊണ്ട് നിലവിലുള്ള തറവില കൊണ്ടൊന്നും കര്‍ഷകര്‍ക്ക് പ്രയോജനം ഇല്ലെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരെ പുനരുദ്ധരിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും ഇതിനെതിരെ കണ്ണടയ്ക്കാന്‍ ഒരു സര്‍ക്കാറിനും കഴിയില്ലെന്നും രാജ്യത്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ റബ്ബര്‍ പങ്കുവഹിക്കുന്നതായിയും കാപ്പന്‍ പറഞ്ഞു. റബ്ബര്‍ കര്‍ഷകരെ ബാല്യത്തില്‍ അവഗണിച്ചതായും ഇത് കര്‍ഷക ദ്രോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *