മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വേഗം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു റീല്‍സ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘മുത്താരംകുന്ന് പി ഒ’ എന്ന ചിത്രത്തിലെ രസകരമായ രംഗത്തിന്റെ റീല്‍സ് ചെയ്യുന്ന ഭാവനയെയും നടി ശില്‍പ ബാലയെയും വീഡിയോയിൽ കാണാം. ജഗതിയുടെ രംഗം ചെയ്യുന്നത് ഭാവനയാണ്. മുകേഷിന്റെ രംഗമാണ് ശില്‍പ ചെയ്‌തത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടേതായി പുറത്തിറങ്ങാനുള്ളത്.
https://www.instagram.com/reel/Cdxyy3sK0my/?utm_source=ig_web_copy_link
