കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി, യു എ ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇ പ്രസിഡൻറും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ പ്രളയ കാലത്ത് ഉൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലടക്കം പ്രസിദ്ധീകരിച്ച വാർത്താകുറിപ്പിലാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.

ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും യു.എ.ഇയുടെ ആധുനികവത്ക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *