ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം : ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ കേസുകളും അതാത് ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 49 കേസുകളാണ് ഫയല്‍ ചെയ്യുക

ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ജില്ലയിലെ നിയമ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ളൊരു പ്രയത്നം ഇതില്‍ നടത്തണമെന്ന് തീരുമാനിച്ചു. 2019ല്‍ തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയതാണ്. അധിക കാലവര്‍ഷ കെടുതിയും തെരഞ്ഞെടുപ്പും കാരണം നടപ്പാക്കാന്‍ താമസം വന്നുവെന്നും വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *