സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍,കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളെ ഏത് ഗണത്തില്‍പ്പെടുത്തുമെന്ന് സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് ഷമ്മി തിലകന്. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം സംവിധായകന് പ്രിയദര്ശന് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് നടന് ഷമ്മി തിലകന് രംഗത്ത് വന്നത്..ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കില്‍, സഹജീവികള്‍ നോക്കിനില്‍ക്കേ നട്ടുച്ചക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ടത് പിടിപ്പിക്കുന്ന സൂപ്പര്‍താരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക? എന്നാണ് ഷമ്മി തിലകന് തണ്ട് ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചത്. പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് നടന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.
