പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെത്തുന്നു. രക്ഷാദൗത്യ സംഘം ബാബുവിന് അടുത്തെത്തി വെള്ളവും ഭക്ഷണവും നല്കി. മലയിടുക്കില്‍ കുടുങ്ങിയതിന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.
ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് മല ഇറങ്ങി സുഹൃത്തുക്കള്‍ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി റോപ്പ് ഉപയോഗിച്ചാണ് സൈന്യം ബാബുവിന് അടുത്തേക്ക് മല ഇറങ്ങുന്നത്. ബാബു പൂര്‍ണ ആരോഗ്യവനാണ്.ഡ്രോണ്‍ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന പുതിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
