മൂന്നാം തവണയും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും.
മന്ത്രി പി.എ മുഹമ്മദ് റിയാസ്, തലശ്ശേരി എം എല്‍ എ എന്‍ ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. ഇതോടൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മന്ത്രിമാരായ സജി ചെറിയാന്‍,വി എന്‍ വാസവന്‍ എന്നിവരും സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രനെയും സി കെ രാജേന്ദ്രന്റെയും പേരുകള്‍ പരിഗണിക്കുകയും ചെയ്യും. എന്നാല്‍ എം. സ്വരാജിനെ പേര് നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് വിവരം.
