എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി പി എം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനം നടത്തുമെന്ന് സ്വാഗതസംഘം ചെയര്മാന് പി രാജീവ് പറഞ്ഞു. ബി രാഘവന് നഗറിലായിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് പറഞ്ഞു. പൊതുസമ്മേളനത്തില്‍ 1500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പങ്കെടുക്കും.സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാസമ്മേളനം ഈ മാസം 15,16, തീയതികളിലായും നടക്കും.
