സാംസങ് ഇലക്ട്രോണിക്‌സിന് നേരെ സൈബര്‍ ആക്രമണം

സാംസങ് ഇലക്ട്രോണിക്‌സ് എതിരെ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍. സൈബര്‍ ആക്രമണത്തില്‍ സാംസങ്ങിനെ രഹസ്യ സോഴ്‌സ് കോഡും മറ്റു രഹസ്യങ്ങളും ചോര്‍ന്നതായി ആണ് പറയുന്നത്. സാംസങ് ഹാക്ക് ചെയ്ത് 190 ജിബി ഡാറ്റയും സോഴ്‌സ്‌കോഡും ചോര്‍ത്തിയതായി ലാപ്‌സസ് എന്ന സംഘം അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇത് ടോറന്റ് വഴി ഡൗണ്‍ലോഡ് ചെയ്യാനാകും വിധം അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും ഹാക്കര്‍മാര്‍ പറഞ്ഞതായി യോനാപ്പ് ന്യൂസ് ഏജന്‍സി പറയുന്നു. വിദേശത്തുനിന്നുള്ള ഹാക്കിംഗ് സംഘമാണ് ഇതിനെല്ലാം പിന്നില്‍ എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *