സക്‌സസ് കേരളയുടെ 100 സംരംഭകര്‍ 100 വിജയ കഥകളുടെ ഓണ പതിപ്പിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംരംഭക ലോകത്തിന്റെ ഉള്‍ത്തുടിപ്പുമായി സക്‌സസ് കേരള മാഗസിന്റെ 100 സംരംഭകര്‍ 100 വിജയ കഥകളുടെ ഓണ പതിപ്പിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു.

ചട്ടമ്പിസ്വാമി നാഷണല്‍ ടെസ്റ്റിന്റെയും വിദ്യാധിരാജ വിദ്യാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചട്ടമ്പിസ്വാമികളുടെ ജന്മദിനാഘോഷവും ജീവകാരുണ്യ ദിനാചരണവും എന്ന ചടങ്ങിലാണ് സക്‌സസ് കേരളയുടെ ഓണപ്പതിപ്പിന്റെ പ്രകാശനം നടന്നത്.

അവസാനിച്ചെന്ന് തോന്നിയ ജീവിത നിമിഷത്തില്‍ നിന്നും വിജയത്തിലേക്ക് പൊരുതി ജയിച്ചു കയറിയ ആര്‍ വണ്‍ ഇന്‍ ഫോ ട്രേഡ് എന്ന ബിസിനസ് സംരംഭത്തിന്റെ അമരക്കാരനായ രതീഷ് ചന്ദ്രയാണ് ഓണപതിപ്പിന്റെ മുഖചിത്രം.സ്‌ട്രോക്ക് വന്ന് തളര്‍ന്നു കിടന്ന അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച ആശയം ഇന്ന് ഒരുപാട് പേര്‍ക്ക് ആശ്രയമായി നിലകൊള്ളുന്നു.

ഇത്തരത്തില്‍ സംരംഭകര്‍ക്ക് പ്രചോദനമാകുന്ന നൂറ് വിജയ കഥകള്‍ അറിയാന്‍ സക്‌സസ് കേരളയുടെ വെബ്‌സൈറ്റ് ആയ https://successkerala.com/ സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *