കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഫെയ്‌സ്ബുക്കിലൂടെ സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ചാണ് ആകാശ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കണ്ണൂർ സ്വദേശി അനുപമയാണ് വധു. മേയ് 12-നാണ് വിവാഹം. ‘ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു. എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്‌നേഹം..’ എന്ന കുറിപ്പും സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് ഒപ്പമുണ്ട്.
കരിപ്പുര്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്താണ് ആകാശ്. അര്‍ജുന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡും നടത്തിയിരുന്നു.
