കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 7,600 കോടി രൂപയുടെ വായ്പ സഹായവുമായി ഇന്ത്യ. ധനമന്ത്രി നിര്‍മ്മല സീതാരാമനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ആണ് കരാറില്‍ ഒപ്പുവെച്ചത്. ശ്രീലങ്കന്‍ ധനകാര്യമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്തിയത്.
ജനുവരി മുതല്‍ മൊത്തം 2.4 ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യ സാമ്പത്തിക സഹായമാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കിയത്. ഇത് ശ്രീലങ്കയുടെ സാമ്പത്തിക മേഖലയിലെ തകര്‍ച്ചയെ ചെറുതായി കുറയ്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
ഏറെ പ്രയാസകരമായ സമയത്ത് ശ്രീലങ്കന്‍ ജനതയെ സഹായിക്കുന്നതിനുള്ള മാനുഷിക നടപടിയാണിതെന്നായിരുന്നു ഉദ്യോഗസ്ഥന്‍ വായ്പ കരാറിനെ വിശേഷിപ്പിച്ചത്.
