ശ്രീലങ്കയിൽ പ്രതിഷേധാ​ഗ്നി അണയുന്നില്ല, താത്കാലിക പ്രസിഡന്റിനെ അംഗീകരിക്കാതെ പതിനായിരങ്ങൾ വീണ്ടും തെരുവിൽ, നേരിടാൻ സജ്ജരായി സൈന്യവും

കൊളംബോ : ശ്രീലങ്കയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. റെനിൽ വിക്രമസിംഗെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുന്നതിനെതിരെ ആയിരകണക്കന് ആളുകളാണ് തെരുവിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
ഇതേതുടർന്ന് കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കനത്ത സൈനിക വിന്യാസം ഏർപ്പെടുത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങുന്നത്. ആയുധധാരികളായ പട്ടാളക്കാർ പ്രതിഷേധക്കാരെ നേരിടാൻ സജ്ജരായി നിലയുറപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയയുടെ വസതിയിലേക്ക് നടന്നതിന് സമാനമായ പ്രതിഷേധമാണ് ഇന്നും അരങ്ങേറുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *