വെള്ളം കുടിക്കുന്നതിലൂടെ എങ്ങനെ അമിത ഭാരം കുറയ്ക്കാം?

ഇന്ന് പലരും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി നെട്ടോട്ടമോടാറുണ്ട്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍ വരുത്താന്‍ കഴിയുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും എന്ന് പലരും ചിന്തിക്കാറില്ല.
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ദിവസം കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.വെള്ളം കുടിച്ചാല്‍ ശരീരഭാരം കുറയും എന്നു മാത്രമല്ല മെറ്റബോളിസം വര്‍ധിപ്പിക്കാനും ഇതുവഴി കഴിയും.

മധുരം കഴിക്കുന്നതിലൂടെ ശരീര ഭാരം കൂടാന്‍ സാധ്യത കൂടിയതിനാല്‍ തന്നെ ചായയില്‍ മധുരം ചേര്‍ക്കുന്നതും മധുരപലഹാരങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കേണ്ടതായുണ്ട്. മധുരം കഴിക്കുകയും ശരീരഭാരം കൂടുകയും ചെയ്താല്‍ നിരവധി അസുഖങ്ങള്‍ നമ്മെ തേടിയെത്തുകയും ചെയ്യും. വ്യത്യസ്ത നിറങ്ങളിലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് പൊണ്ണത്തടിക്ക് ഉള്ള സാധ്യത കൂട്ടുകയാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *