കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്കില്ല. കാര്യങ്ങളെല്ലാം വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്. വിചാരണ നടപടികൾ അവസാനിച്ചത് കൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തത്. എന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്’- ശ്രീലേഖ വ്യക്തമാക്കിയിട്ടുണ്ട്.
