തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുണ്ടായ അക്രമ ശ്രമം കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത്. വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിച്ചെന്ന കളങ്കം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് വിമാന അതോറിറ്റി എന്നോട് നന്ദി രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ മദ്യപിച്ചില്ലെങ്കിൽ വളരെ സന്തോഷം. മദ്യപിച്ച പോലെയായിരുന്നു അവർ പെരുമാറിയത്. കള്ള് കുടിച്ചതാണോ പ്രധാന പ്രശ്‌നം? ഇ.പി ജയരാജൻ ചോദിച്ചു. വിമാനമാണോ മുദ്രാവാക്യം നടത്തേണ്ട സ്ഥലം. കേരളത്തിൽ പ്രക്ഷോഭം നടത്തുന്നത് കൊട്ട്വേഷൻ, ക്രിമിനൽ സംഘങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു.
