വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടിവരുന്നത് വോദനാജനകം; പ്രതിഷേധവുമായി സുധാ ചന്ദ്രന്‍

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടിവരുന്നതില്‍ പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. ഔദ്യോഗികാവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്നും തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ലെന്നും നടി പരാതിപ്പെട്ടു.

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരിനെയും പരാമര്‍ശിച്ച് സുധ ചന്ദ്രന്റെ പരാതി. തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത്തരം പരിശോധനകള്‍ ഒഴിവാക്കുന്നതിനായി പ്രത്യേക കാര്‍ഡ് നല്‍കണമെന്നും പ്രധാനമന്ത്രിയോട് നടി ആവശ്യപ്പെട്ടു.

സുധയുടെ പരാതി വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. പ്രമുഖരടക്കമുള്ളവര്‍ നടിയെ പിന്തുണച്ച് രംഗത്തെത്തി. രാജ്യം അംഗീകരിച്ച കലാകാരിയുടെ പരാതിയില്‍ പരിഹാരം കാണണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *