റിട്ടയേർഡ് പ്രൊഫ:എം.സിദ്ദീക്കുൽ കബീറിന് ഡോക്ടറേറ്റ്

യൂണിവേഴ്സിറ്റി കോളേജിലെ മുൻ അധ്യാപകനും ആര്യനാട് അൽ കൗസറിൽ പള്ളിവേട്ട സ്വദേശിയുമായ റിട്ടയേർഡ് പ്രൊഫ:എം.സിദ്ദീക്കുൽ കബീറിന് ആൾട്ടർനേറ്റീവ് മെഡിസിനിൽ അക്യുപങ്ചർ ചികിത്സയെക്കുറിച്ചുള്ള ഗവേഷണത്തിന് കസാക്കിസ്ഥാൻ അൽ ഫരാബി നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അറബിക് ഭാഷയിൽ എം.എ യും ബി.എഡും, നിയമത്തിൽ ബിരുദവും , ആൾട്ടർനേറ്റ് മെഡിസിനിൽ എം.ഡിയും, സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. 30 വർഷത്തെ സർക്കാർ സർവീസിന് ശേഷം അഭിഭാഷകനായി എൻറോൾ ചെയ്യ്ത് പ്രാക്ടീസ് ചെയ്യുന്നു. പുത്തൻപള്ളി മുസ്ലിം ജമാഅത്ത്, പള്ളിവേട്ട ക്ഷീരോൽപാദക സഹകരണ സംഘം, ഹെൻറി വിക്ഹാം റബർ പ്രൊഡ്യുസേഴ്സ് സൊസൈറ്റി എന്നിവയുടെ പ്രസിഡൻ്റായും, കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ്റെ ട്രഷററായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറബി സാഹിത്യത്തിത്തിലും, മലയാളത്തിലുമായി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും എഴുതിയിട്ടുമുണ്ട്. ഭാര്യ ഷാജാതി ബീഗം, മക്കൾ മൂവാറ്റുപുഴ ഈസ്റ്റ് മാറാടി വി.എച്ച്.എസ്. സ്കൂൾ അധ്യാപകൻ സമീർ സിദ്ദീഖി, ടെക്നോപാർക്കിലെ സീനിയർ സോഫ്റ്റ് വെയർ എഞ്ചിനീയർ സയീർ പി സിദ്ദീഖി, പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർ ആയ ബാസിമബീഗം മകളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *