രാജ്യത്ത് 31,222 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; വാക്‌സിന്‍ സ്വീകരിച്ചവരിലും. രോഗമക്തി നേടുന്നവരിലും വര്‍ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,30,58,843 ആയി. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

42,942 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,22,24,937 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,92,864 പേരാണ് വിവിധ ഇടങ്ങളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം രാജ്യത്ത് 69,90,62,776 പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം ഒരു കോടിയിലധികം പേരാണ് വാക്സിന്‍ സ്വീകരിച്ചത്. 11 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഒരു ദിവസം ഒരുകോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. രാജ്യത്തെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,41,042 ആയി.

Leave a Reply

Your email address will not be published. Required fields are marked *