ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത്. യുവാക്കളെ പ്രശ്നത്തിലാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ‘പ്രഖ്യാപിച്ച് 24 മണിക്കൂറാകും മുൻപുതന്നെ അഗ്നിപഥ് നിയമന ചട്ടങ്ങളിൽ ബിജെപി സർക്കാരിനു മാറ്റം വരുത്തേണ്ടി വന്നു. ആസൂത്രണമില്ലാതെ, ധൃതിയിൽ തീരുമാനമെടുത്തു യുവാക്കളെ പ്രശ്നത്തിലാക്കുകയാണ് സർക്കാർ ചെയ്തത്. നരേന്ദ്ര മോദി, എത്രയും വേഗം ഈ പദ്ധതി പിൻവലിക്കണമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അഗ്നിപഥ്– യുവാക്കൾ നിരസിച്ചു, കാർഷിക നിയമങ്ങൾ– കർഷകർ നിരസിച്ചു, നോട്ടുനിരോധനം– സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജിഎസ്ടി– വ്യാപാരികൾ നിരസിച്ചു. രാജ്യത്തെ ജനങ്ങളുടെ ആവശ്യം എന്തെന്നു മനസ്സിലാക്കാൻ പ്രധാനമന്ത്രിക്കു സാധിക്കുന്നില്ല. തന്റെ ‘സുഹൃത്തുക്കളുടെ’ ഒഴികെ മറ്റാരുടെയും ശബ്ദങ്ങൾ അദ്ദേഹം കേൾക്കുന്നില്ല’– എന്നാണ് രാഹു ഗാന്ധിയുടെ വിമർശനം.
