മഹായുതി സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള ബന്ധം ‘തണ്ട തണ്ട കൂൾ കൂൾ’ ആണ് എന്നാണ് ഷിൻഡെ പറഞ്ഞത്. ഫഡ്നാവിസിനും പവാറിനും ഒപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ മഹായുതിയിൽ ശീതയുദ്ധം നടക്കുന്നുണ്ടെന്ന അവകാശവാദങ്ങൾ ഷിൻഡെ നിഷേധിച്ചു.
ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ച് നിങ്ങൾ എത്ര ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കാൻ ശ്രമിച്ചാലും, ഞങ്ങളുടെ സഖ്യം തകരാൻ പോകുന്നില്ല. ഇത്രയും കത്തുന്ന ചൂടിൽ ഒരു ശീതയുദ്ധം എങ്ങനെ ഉണ്ടാകും? നമുക്കിടയിൽ എല്ലാം തണ്ട തണ്ട, കൂൾ കൂൾ ആണ്,’ ഷിൻഡെ പറഞ്ഞു. ഇത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ അടുത്തിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് പുഞ്ചിരിക്കുന്നതും കാണാമായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് തന്നെ നിസാരക്കാരനായി കാണരുത് എന്ന് ഷിൻഡെ പറഞ്ഞിരുന്നു. 2022 ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ ഭരണകൂടത്തിന്റെ പതനത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരും തന്നെ ഗൗരവമായി എടുക്കാതിരുന്നപ്പോൾ നിലവിലുള്ള സർക്കാരിനെ അട്ടിമറിച്ചു എന്നായിരുന്നു ഏക്‌നാഥ് ഷിൻഡെ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി വിളിച്ച യോഗങ്ങളിൽ നിന്ന് ഷിൻഡെ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഷിൻഡെയും ഫഡ്നാവിസും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ട് എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നത്. ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയും ഷിൻഡെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തതോടെ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിൽ ഷിൻഡെ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ താനും ഫഡ്നാവിസും മാത്രമാണ് പദവികൾ മാറിയതെന്ന് ഷിൻഡെ പറഞ്ഞിരുന്നു. ‘ഇത് ഞങ്ങളുടെ സർക്കാരിന്റെ രണ്ടാമത്തെ സെഷനാണ്. ഞങ്ങൾ (ദേവേന്ദ്ര ഫഡ്നാവിസും ഞാനും) മാത്രമാണ് റോളുകൾ മാറ്റിയത്. പക്ഷേ അജിത് ദാദയുടെ റോൾ സ്ഥിരമാണ്. എംവിഎ സർക്കാർ നിർത്തിവച്ച നിരവധി പദ്ധതികൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ബജറ്റ് അജിത് പവാർ അവതരിപ്പിക്കും എന്നും ഷിൻഡെ കൂട്ടിച്ചേർത്തു. 2025-26 ലെ ബജറ്റ് മാർച്ച് 10 നാണ് അവതരിപ്പിക്കുക. 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടിയാണ് മഹായുതി അധികാരം നിലനിർത്തിയത്. ബിജെപി 132 സീറ്റുകൾ നേടി മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസിലേക്ക് പോയത്.