ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം;ഉത്തര്‍പ്രദേശില്‍ സഖ്യത്തിന് തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ പരിഗണനയെന്നും അവര്‍ വ്യക്തമാക്കി.

ഞാനിവിടെ ഉണ്ടായാല്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ ഫോക്കസ് ചെയ്യുന്നു. ഞാന്‍ മാറിനിന്നാല്‍ നിങ്ങളുടെ ഫോക്കസും മാറുന്നു. പക്ഷേ ഞങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നില്ല, അത് എപ്പോഴും മുന്നോട്ടു പോവുക തന്നെചെയ്യും. കഴിഞ്ഞ 32 വര്‍ഷങ്ങളായി യുപിയില്‍ ഞങ്ങള്‍ അധികാരത്തിന് പുറത്താണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി സംവിധാനവും ദുര്‍ബലമാണ്. അത് തിരികെകൊണ്ടുവരാന്‍ വലിയ ഊര്‍ജം ആവശ്യമുണ്ട്. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *