തിരുവനന്തപുരം: ബിജെപിയില്‍ സമഗ്രമായ അഴിച്ചുപണി. കാസര്‍ഗോഡ്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ പ്രസിഡന്റുമാരാണ് മാറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ വേണ്ടി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ കമ്മിറ്റി അംഗങ്ങള്‍ വിവിധ ജില്ലകളില്‍ പോയി പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ഉള്‍പ്പെടെ അഭിപ്രായം ശേഖരിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
സംസ്ഥാന സെക്രട്ടറിമാരില്‍ ചിലര്‍ക്ക് ഉപാധ്യക്ഷന്മാരായി സ്ഥാനക്കയറ്റം ലഭിച്ചു. ബി.ഗോപാലകൃഷ്ണന് പി രഘുനാഥ് സി ശിവന്‍കുട്ടി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി. കെ.ശ്രീകാന്ത്, ജെ.ആര് പത്മകുമാര്‍,രേണു സുരേഷ്, പന്തളം പ്രതാപന് എന്നിവര്‍ സംസ്ഥാന സെക്രട്ടറിമാരായി. ഇ.കൃഷ്ണകുമാരാണ് ട്രെഷറര്‍.
കെ.വിഎസ് ഹരിദാസ്, സന്ദീപ് വചസ്പതി എന്നിവരാണ് സംസ്ഥാന വക്താക്കള്‍. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി. എംഎസ് സമ്പൂര്‍ണ്ണ, ജി.രാമന് നായര്‍,ജി.ഗിരീശന്, ജി.കൃഷ്ണകുമാര്‍ എന്നിവരെ ദേശീയ കൗണ്‍സില്‍ അംഗങ്ങളാക്കി.
