ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കണ്ണൂര്‍: ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളകുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 2016 – കണ്ണൂര്‍ എംഎല്‍എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് വിജിലന്‍സ് റെയ്ഡ് നടന്നത്.

വിജിലന്‍സ് ഡിവൈഎസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കോട്ട നവീകരിക്കുന്നതിന് ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതിയില്‍ ഒരു കോടിയില്‍ അധികം രൂപ സംസ്ഥാന ഖജനാവില്‍ നിന്നും ചിലവാക്കിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *