പൊന്നിയിൻ സെല്വൻ 2 റീലിസ് ചെയ്തതോടെ തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. പൊന്നിയിൻ സെല്വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത്. 21.37 കോടി രൂപയാണ്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിൻ സെല്വൻ 2’ ഇടംപിടിച്ചിരിക്കുന്നത്. തിയറ്ററിൽ നിന്ന് ലഭിക്കുന്ന പ്രതികരങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രം വൻ വിജയമാകുമെന്നു തന്നെയാണ് പ്രതീക്ഷ.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണന്, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് ‘പൊന്നിയിൻ സെല്വൻ’.
