പിങ്കിന്റെ തെലുങ്ക് റീമേക്കായ വക്കീൽ സാബ് ട്രെയിലർ പുറത്തിറങ്ങി

തെലുങ്കിലെ സൂപ്പര്‍ താരമായ പവൻ കല്യാൺ‌ നായകനായെത്തുന്ന ചിത്രമാണ് ‘വക്കീൽ സാബ്’. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
അമിതാഭ് ബച്ചനും താപ്സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ ‘പിങ്കി’ന്‍റെ തെലുങ്ക് റീമേക്കാണ് വക്കീൽ സാബ്. ബോളിവുഡിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.

പ്രകാശ് രാജ്, ശ്രുതി ഹാസൻ, നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീരാം വേണുവാണ്. ബോണി കപൂറും ദിൽ രാജുവും ഷിരിഷും ചേർന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പി എസ് വിനോദാണ് ഛായാഗ്രഹണം. തമൻ ആണ് സംഗീത സംവിധാനം, പ്രവിൺ പുഡി എഡിറ്റിംഗും, തിരു സംഭാഷണവും രവി വർ‍മ്മ സംഘട്ടനവും ഒരുക്കിയിരിക്കുന്ന ചിത്രം ഏപ്രിൽ ഒമ്പതിനാണ് തിയറ്ററിലെത്തുന്നത്.’നേർക്കൊണ്ട പാർവൈ’ എന്ന പേരിൽ അജിത്ത് വക്കീൽ കഥാപാത്രമായെത്തി നേരത്തെ തമിഴിലും പിങ്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *