യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടരുന്നതിന് പിന്നാലെ പാരീസിലെ മ്യൂസിയത്തില്‍ നിന്നും പുടിന്റെ മെഴുക് പ്രതിമ നീക്കി. വിവിധ മേഖലകളിലായി സംഭാവന നല്‍കി പ്രശസ്തരായ ലോകത്തിലെ ബഹുമാന്യരായ വ്യക്തികളുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമകളില്‍ ഒന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്റെതായിരുന്നു. പുടിന്റെ മെഴുകുപ്രതിമ നീക്കം ചെയ്യാന്‍ പാരീസിലെ ഗ്രേവിന്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ യെവിസ് ദോഹമ്യയോ ആണ് തീരുമാനിച്ചത്.
മ്യൂസിയത്തില്‍ ഏകാധിപതിയായ ഹിറ്റ്ലറെ പോലെയുള്ളവരുടെ പ്രതിമകള്‍ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ലയെന്നും ഇന്ന് പുടിനെയും അവിടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മ്യൂസിയം ഡയറക്ടര്‍ പറഞ്ഞു.
