യുപി, പഞ്ചാബ്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതികരിച്ച് എ ഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തില്‍ വിശ്വാസമുണ്ടെന്നും പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പേ പരിഹരിച്ചിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആത്മവിശ്വാസക്കുറവ് ഇല്ലെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിയിലെ വിമതര്‍ക്കെതിരേയും കെ സി വേണുഗോപാല്‍ വിമര്‍ശനം ഉന്നയിച്ചു. അച്ചടക്കലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്നും വിമര്‍ശനം അതിരുകടന്നാല്‍ ഇടപെടുക തന്നെ ചെയ്യുമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിചേര്‍ത്തു.
യുപിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യകക്ഷിയും കൂടി 50 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടി 5 സീറ്റും ബിഎസ്പിക്ക് മൂന്ന് സീറ്റും കോണ്‍ഗ്രസിന് രണ്ടും ലഭിച്ചപ്പോള്‍ ഒരു മണ്ഡലം സ്വതന്ത്രനെയും വിജയിച്ചിരുന്നു.
വോട്ടെടുപ്പിനു ശേഷം പഞ്ചാബിലെ പ്രചാരണത്തിന് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു. നേതാക്കളുടെ തമ്മിലടിയും പഞ്ചാബിലെ ചുമതലയുള്ള ഹരീഷ് ചൗധരിയുടെ ഏകോപനത്തില്‍ വീഴ്ച പറ്റിയതും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി.
