തൃക്കാക്കര: ഉമാ തോമസ് വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ തോൽവി സമ്മതിച്ച് സിപിഎം.
ഉപതെരഞ്ഞടെുപ്പിന്റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെയാണ് പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് രംഗത്തെത്തിയത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. തൃക്കാക്കരയില്‍ തോല്‍ക്കുന്നത് ക്യാപ്റ്റനല്ല. ജില്ലാ കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് തൃക്കാക്കരയിൽ വിജയത്തിലേക്ക്. ഇടത് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനേക്കാൾ 15,505 വോട്ടിന്റെ ലീഡ് നേടിയാണ് മുന്നേറ്റം.
