തൃക്കാക്കരയിൽ കനത്ത പോളിങ്, പ്രതീക്ഷയോടെ മുന്നണികൾ

കൊച്ചി: തൃക്കാക്കരയിൽ കനത്ത പോളിങ്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെ‌ട്ടിട്ടുണ്ട്. കൃത്യം 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. ഇതുവരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. . 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരുണ്ട്.

നിലനിർത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആ കോട്ട പൊളിച്ച് ചെങ്കൊടി പറത്താന്‍ എല്‍.ഡി.എഫും ജയിക്കുമെന്ന ആത്മവിശ്വാസത്തില്‍‌ എന്‍.ഡി.എയും നിലകൊള്ളുകയാണ്. തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ വിജയിച്ച് എല്‍.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന് ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അട്ടിമറി വിജയം നേടുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനും പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *