തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം; അണിയറനീക്കങ്ങളുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : ജില്ലയില്‍ രണ്ടാമതൊരു വിമാനത്താവളം എന്ന ആലോചനയില്‍ അദാനി ഗ്രൂപ്പ്. നിലവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. . ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കാനും സ്ഥലം കണ്ടെത്താനും തലസ്ഥാനത്തെ വിദഗധ കമ്പനിയെ ചുമതലപ്പെടുത്തി.

സ്വകാര്യവത്കരണത്തിന് മുമ്പ് മുന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാപത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍ ചില സംഘടനകള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു ഇത് പരിഗണിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ വിമാനത്തവളത്തിനായി നാവായിക്കുളം, പാറശ്ശാല, കാട്ടാകട എന്നീ സ്ഥലങ്ങള്‍ പരിഗണിച്ചിരുന്നു.

ഈ സ്ഥലങ്ങളില്‍ 800 ഹെക്ടറിലധികം സ്ഥലം ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. 10002000 ഏക്കര്‍ ഭൂമിയില്‍ 3171.83 കോടിയാണ അന്ന് പദ്ധതിചെലവ് പ്രതീക്ഷിച്ചിരുന്നത്. സ്വകാര്യവത്കരണത്തിനു മുമ്പായി അദാനി ഗ്രൂപ്പിന്റെ വിദഗ്ധസംഘം വിമാനത്താവളത്തിലെത്തി നടത്തിയ പഠനത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *