തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി

തിരുവനന്തപുരം; എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണി കത്തില്‍ പറയുന്നത്. എംഎല്‍എ ഹോസ്റ്റലിലെ അഡ്രസിലാണ് കത്ത് ലഭിച്ചത്. കോഴിക്കോടു നിന്നാണ് കത്തു പോസ്റ്റു ചെയ്തിരിക്കുന്നത്.

ഇതേ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ താന്‍ ഇത് കൊണ്ടൊന്നും പേടിക്കില്ലെന്നും പേടി എന്നൊരു വാക്ക് തന്റെ നിഖണ്ടുവിലില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *