തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭിക്ഷണി ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എക്കെതിരായ വധഭീക്ഷണിഗൗരവമുളളതാണെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല എംഎല്‍എ.

ടി.പി കേസിലെ പരോള്‍ ലഭിച്ച പ്രതികളാണ് പിന്നിലെന്ന ആരോപണം ശരിയാണെങ്കില്‍ സംഭവം അതീവ ഗൗരവമുള്ളതാണ്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ സകല ക്രിമിനലുകള്‍ക്കും പരോള്‍ നല്‍കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. കൊടും ക്രിമിനലുകള്‍ക്ക് സിപിഎമ്മും സര്‍ക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് ഇത്തരം ഭീഷണികള്‍ ഉയരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *