അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പരാജയം ചര്‍ച്ചചെയ്യാന്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വൈകിട്ട് നാലിന് ചേരും. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന കര്‍ശന നിലപാടിലാണ്. ദില്ലിയില്‍ ഗുലാംനബി ആസാദിന് വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ ഇത്തരത്തിലുള്ള നിലപാട് എടുത്തത്.
സംഘടനാ തിരഞ്ഞെടുപ്പ് നടത്തി സെപ്റ്റംബറില്‍ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുകയായിരുന്നു നേരത്തെ തീരുമാനിച്ചത്. പരാജയം കാരണം നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടതിനാല്‍ പാര്‍ട്ടിയുടെ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ളത് കുറച്ചുകൂടി നേരത്തെ ആക്കാനാണ് സാധ്യത.
അധ്യക്ഷ സ്ഥാനത്തു നിന്നും ഗാന്ധികുടുംബം പിന്മാറി കഴിഞ്ഞാല്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആക്കാനുമുള്ള ഗാന്ധി കുടുംബത്തിന്റെ നീക്കത്തെ അംഗീകരിക്കുകയില്ല എന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു.
