കേരളത്തിലെ 5 സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് യോഗം ചേരാന്‍ ഒരുങ്ങി ജി 23 നേതാക്കള്‍. നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒത്തുചേരും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് അഴിച്ചു പണിയേണ്ട ആവശ്യം ഉണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ് എന്ന് ശശി തരൂര്‍ എംപി സോഷ്യല്‍ മീഡിയ വഴി പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ പരാജയത്തിന് ഭാഗമായി വര്‍ക്കിങ് കമ്മിറ്റി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സുര്‍ജേവാല ഇന്നലെ അറിയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പില്‍ ജി 23 നേതാക്കളില്‍ ഗുലാം നബി ആസാദും മനീഷ് തിവാരിയും താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇത് പല ചര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്.
‘ഞാന്‍ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോല്‍വി കാണുമ്പോള്‍ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നല്‍കി. ഞാനും എന്റെ സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാര്‍ട്ടിയുടെ നേതൃത്വം ശ്രദ്ധിക്കും എന്ന് എനിക്കുറപ്പുണ്ട് ‘ – ഗുലാംനബി ആസാദ് പറഞ്ഞു.
ഇത്തരത്തില്‍ കോണ്‍ഗ്രസിലെ പല നേതാക്കളും തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രതികരണവുമായി വന്നിട്ടുണ്ട്.
