കണ്ണൂര്‍: കണ്ണൂര്‍ കുഴിക്കുന്നില്‍ ഒന്‍പതുവയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഴിക്കുന്നിലെ രാജേഷിന്റെയും വഹിദയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. രാജേഷ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..
