ഓ‌‌ർഡർ ചെയ്തപ്പോൾ നിർ‌ദേശം വച്ചു, കൈയിൽ കിട്ടിയ കേക്ക് കണ്ട് പൊട്ടി ചിരിച്ച് യുവാവ്

ഓൺലൈനായി സാധനങ്ങൾ വാങ്ങി ഉപയോ​ഗിക്കുന്നവർക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റാറുണ്ട്. ഓർഡർ കൊടുത്ത സാധനം കിട്ടാതെ വരികയും ​ഗുണമേന്മ കുറഞ്ഞത് കിട്ടുകയും ഒക്കെയാണ് പതിവ്.

എന്നാൽ കപില്‍ വാസ്നിക് എന്ന യുവാവാണ് തനിക്കുണ്ടായ രസകരമായ അനുഭവമാണ് ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്കുവച്ചത്. ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കപില്‍ അതില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക നിര്‍ദേശം മനസിലാകാതെ ബേക്കറി ജീവനക്കാരന്‍ ചെയ്ത മണ്ടത്തരമാണ് വൈറലായിരിക്കുന്നത്.

കേക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതില്‍ മുട്ട അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് പ്രതിപാദിക്കണമെന്ന് കപില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേക്ക് എത്തിയപ്പോഴാണ് തന്‍റെ നിര്‍ദേശം ഏതുവഴിക്കാണ് പോയതെന്ന് കപില്‍ മനസിലാക്കുന്നത്.

കേക്കിന്‍റെ പാക്കറ്റ് തുറന്നപ്പോള്‍ അതിന്മേല്‍ ‘മുട്ട അടങ്ങിയിരിക്കുന്നു’ എന്ന് എഴുതിയിരിക്കുന്നു. ബേക്കറി ജീവനക്കാരന്‍ ധരിച്ചത്, കപിലിന്‍റെ നിര്‍ദേശം കേക്കിന് മുകളില്‍ എഴുതേണ്ട വാചകമാണെന്നാണ്. ഇംഗ്ലീഷിലായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്തായാലും സംഭവം ഫോട്ടോ സഹിതം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ തന്നെ വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *