കൊച്ചി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫും 12 വാര്‍ഡുകളില്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു.
രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിന് 4 സീറ്റുകള്‍ നഷ്ടമായപ്പോള്‍ എല്‍ഡിഎഫ് 4 സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപി 6 സീറ്റുകള്‍ നിലനിര്‍ത്തി. സിപിഐഎം 21, കോണ്‍ഗ്രസ് 11, സിപിഐ 3, മുസ്ലിം ലീഗ് 1 എന്നിങ്ങനെയാണ് കക്ഷിനില. തൃക്കൂര്‍ – ആലങ്ങോട്, അങ്ങാടി – ഈട്ടിച്ചുവട്, വള്ളിക്കുന്ന് -പരുത്തിക്കാട്, എന്നീ സീറ്റുകള്‍ ഉള്‍പ്പെടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
തൃപ്പുണിത്തുറ നഗരസഭയിൽ എൽഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപി പിടിച്ചെടുത്തു. ഇളമനത്തോപ്പിൽ, പിഷാരികോവിൽ എന്നീ വാർഡുകളിലാണ് ബിജെപി വിജയം നേടിയത്. ഇതോടെ നഗരസഭയിൽ 17 സീറ്റുകൾ ബിജെപി സ്വന്തമാക്കി.
